പൂച്ചാക്കല്‍: ഇന്ത്യയുടെ ക്ഷീരതലസ്ഥാനമെന്നറിയപ്പെടുന്ന ഗുജറാത്തിലെ ആനന്ദ് മാതൃകയില്‍ കേരളത്തില്‍ വലിയ ക്ഷീരഫാം സ്ഥാപിക്കുമെന്ന് മന്ത്രി കെ.പി. മോഹനന്. പുതുതായി നിര്‍മ്മിച്ച തൈക്കാട്ടുശേരി മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം മണപ്പുറത്ത് നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് വലിയ ക്ഷീരഫാം തുടങ്ങാന്‍ സഹായിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. സഹായം ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമം. കന്നുകാലി സമ്പത്ത് വര്‍ധിപ്പിക്കുന്നതിനായി ഗോവര്‍ദ്ധിനി പദ്ധതി നടപ്പാക്കുന്നു. ഒരു പഞ്ചായത്തില്‍ 100 പശുക്കുട്ടികളെ നല്കുന്ന പദ്ധതിയാണിത്. ഈ വര്‍ഷം ഒരു ലക്ഷം പശുക്കുട്ടികളെ നല്‍കും.
മൂന്നുവര്‍ഷം കൊണ്ട് മൂന്നു ലക്ഷം പശുക്കുട്ടികളെ നല്‍കുക വഴി 30 ലക്ഷം ലിറ്റര്‍ പാല് അധികമായി ഉത്പാദിപ്പിച്ച് സ്വയംപര്യാപ്ത കൈവരിക്കുകയാണ് ലക്ഷ്യം. മില്‍മ അത്യാധുനീകരിക്കും. പാലില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനായി സംഘങ്ങള്‍ രൂപീകരിക്കും. 2016 ഓടെ കേരളത്തെ സമ്പൂര്‍ണ ജൈവ കാര്‍ഷിക സംസ്ഥാനമാക്കും. കന്നുകാലിവളര്‍ത്തല്‍ വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കും.
താറാവ് കര്‍ഷകര്‍ക്ക് സഹായവും സംരക്ഷണവും നല്‍കും. തൈക്കാട്ടുശേരിയില്‍ ഐസിഡിപി സബ്സെന്റര്‍ തുടങ്ങാനുള്ള സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു. അഡ്വ.എ.എം. ആരിഫ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: