കൊച്ചി:തേവര വണ്ടുരുത്തി പാലത്തില്‍ നിന്നു അമ്മയും കുഞ്ഞും കായലിലേയ്ക്ക് ചാടി. കുഞ്ഞ് മരിച്ചു. അമ്മയെ അവശനിലയില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേരാനെല്ലൂര്‍ സ്വദേശി സംഗീതയാണ് ഏഴ് വയസുകാരിയായ മകളെയും കൊണ്ട് പാലത്തില്‍ നിന്നും ചാടിയത്.ഇവരെ രക്ഷിക്കാന്‍ പിന്നാലെ ചാടിയ നാവികനെ കായലില്‍ കാണാതായി.
നാവികന് പാലക്കാട് സ്വദേശി വിഷ്ണു ഉണ്ണി(21) യെ ആണ് കാണാതായിരിക്കുന്നത്.ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. ഐഎന്‍എസ് ശാരദ എന്ന കപ്പലില്‍ ജോലി ചെയ്യുന്ന ഇയാള്‍ നിലവില്‍ ഐഎന്‍എസ് ദ്രോണാചാര്യയില്‍ പരിശീലനത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: