മോദിയുടെ കുറിപ്പ് ഇങ്ങനെ:
പ്രിയ സുഹൃത്തുക്കളെ,
ദൈവത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ഒന്നാണ് ശുചിത്വം. ഒക്‌ടോബര്‍ രണ്ടിന് ഭാരതത്തെ ശുചിത്വ പൂര്‍ണ്ണമാക്കാനുള്ള ‘സ്വച്ഛ് ഭാരത് മിഷന്‍’ അഥവാ ‘ശുചിത്വ ഭാരതം’ എന്ന കൂട്ടായ പ്രസ്ഥാനത്തിന് നാം തുടക്കമിടുകയാണ്. ശുചിത്വമെന്ന ആശയം മഹാത്മാഗാന്ധിയുടെ ഹൃദയത്തോട് വളരെ ചേര്‍ന്നു നില്‍ക്കുന്നു. 2019-ല്‍ ഗാന്ധിജിയുടെ 150-ാമത് ജയന്തിയാണ്. ശുചിത്വപൂര്‍ണ്ണമായ ഭാരതം ബാപ്പുജിക്കുള്ള ഏറ്റവും നല്ല ശ്രദ്ധാജ്ഞലിയാകും. ഭാരതം സ്വരാജ് കൈവരിക്കാന്‍ മഹാത്മാഗാന്ധി തന്റെ ജീവിതം സമര്‍പ്പിച്ചു. അതുപോലെ നമ്മുടെ മാതൃരാജ്യം ശുചിത്വപൂര്‍ണ്ണമാക്കാന്‍ നാം നമ്മെതന്നെ സമര്‍പ്പിക്കേണ്ടിയിരിക്കുന്നു. വര്‍ഷംതോറും ചുരുങ്ങിയത് നൂറ് മണിക്കൂര്‍, എല്ലാ ആഴ്ചയിലും രണ്ട് മണിക്കൂര്‍ ശുചിത്വത്തിനായി നീക്കിവയ്‌ക്കണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. ഭാരതത്തെ വൃത്തിഹീനമാക്കി അധികകാലം നമ്മള്‍ക്ക് മുന്നോട്ട് പോകാനാവില്ല. ഒക്‌ടോബര്‍ രണ്ടിന് ഞാനും സ്വയംസന്നദ്ധനായി ഒരു ചൂലുമായി ഈ പുണ്യകര്‍മ്മത്തിലേക്ക് സംഭാവന ചെയ്യും. ഇന്ന് ഞാന്‍ എല്ലാവരോടും, പ്രത്യേകിച്ച് രാഷ്‌ട്രീയ-മതനേതാക്കള്‍, മേയര്‍മാര്‍, വ്യവസായ പ്രമുഖര്‍ എന്നിവരോട് നിങ്ങളുടെ വീടും, ജോലിസ്ഥലവും, ഗ്രാമങ്ങളും, നഗരങ്ങളും ചുറ്റുപാടുകളും പൂര്‍ണ്ണമനസ്സോടെ വൃത്തിയാക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ശുചിത്വഭാരതത്തിനുവേണ്ടിയുള്ള കൂട്ടായ പരിശ്രമങ്ങളില്‍ നിങ്ങളുടെ സര്‍വ്വപിന്തുണയും പങ്കാളിത്തവും ഞാന്‍ അഭ്യര്‍ഥിക്കുന്നു.
നിങ്ങളുടെ,
നരേന്ദ്ര മോദി
പ്രതികരിക്കാൻ ഇവിടെ എഴുതുക: