ആലപ്പുഴ: വഴിച്ചേരി മാര്‍ക്കറ്റിലെ അരി വ്യാപാരി തത്തംപള്ളി പീടികക്കല്‍ വീട്ടില്‍ കുര്യാക്കോസിനെ ആക്രമിച്ച് ഒന്നര ലക്ഷം രൂപ കവര്‍ന്ന കേസില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാളാത്ത് വാര്‍ഡില്‍ പുത്തന്‍പുരയ്ക്കല്‍ സൈമണ്‍ ജാക്ക് (28), തെക്കനാര്യാട് കൊച്ചുകളത്തില്‍ വീട്ടില്‍ ആന്റണി (25), കാട്ടൂര്‍ പാനേഴത്ത് പ്രവീണ്‍ മൈക്കിള്‍ (19), കാളാത്ത് വെളിമ്പറമ്പ് നിഷാദ് (22), തടിയകത്ത് വിജേഷ് (25) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവി കെ.കെ. ബാലചന്ദ്രന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വിവിധ സബ് ഡിവിഷനുകളില്‍ നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ജനുവരി 21ന് രാത്രി 7.45ഓടെ കടയടച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് മൂന്നു ബൈക്കുകളിലായെത്തിയ ആറോളംപേര്‍ ചേര്‍ന്ന് ബൈക്ക് തടഞ്ഞുനിര്‍ത്തി കുര്യാക്കോസിനെ കമ്പിവടിക്കും വടിവാളിനും ആക്രമിച്ച് ബാഗും പണവും അപഹരിച്ചത്.
പ്രതികളായ സൈമണ്‍ ജാക്ക്, ആന്റണി, വിജേഷ്, നിഷാദ് എന്നിവര്‍ 2008ല്‍ കാളാത്ത് സ്വദേശി അജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളാണെന്നും വിജേഷ് കാളാത്ത് ഭാഗത്ത് നാല് ആണ്‍കുട്ടികളെ ബലമായി മുടിവെട്ടിയ സംഭവത്തിലെ പ്രതിയുമാണെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പറഞ്ഞു.
റെയ്ഡില്‍ അരൂര്‍, മുഹമ്മ സ്റ്റേഷന് അതിര്‍ത്തിയില്‍ അനധികൃത മദ്യവില്‍പ്പനയ്ക്ക് രണ്ടുപേരെയും ലോങ്പെന്‍ഡിങ് വാറണ്ട് കേസില്‍ മൂന്ന് പ്രതികളെയും വിവിധ കൃത്യങ്ങളില്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന പതിനഞ്ചുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പുന്നപ്രയില്‍ പണംവച്ച് ചീട്ടുകളിച്ച പുതുവല്‍ വീട്ടില്‍ ഷരീഫ്, സുബൈര്‍, പത്തില്‍ വീട്ടില്‍ സന്തോഷ്, തോപ്പില്‍ വീട്ടില്‍ സാബു എന്നിവരും അറസ്റ്റിലായിട്ടുണ്ട്. 968 മോട്ടോര്‍ വാഹന പെറ്റി കേസുകളിലായി 92,800 രൂപ പിഴ ഈടാക്കിയതായും മദ്യപിച്ച് വാഹനമോടിച്ചതിന് 94 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: