Categories: Alappuzha

ജനങ്ങളുടെ ദുരിതം ഒഴിഞ്ഞു; കാഞ്ഞിരംതുരുത്ത് പാലം പൂര്‍ത്തിയായി

Published by

എടത്വ: പതിറ്റാണ്ടുകളുടെ ദുരിതത്തിനൊടുവില്‍ ചെക്കിടിക്കാട് കാഞ്ഞിരംതുരുത്ത് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. കുട്ടനാട്-ഹരിപ്പാട് മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കാഞ്ഞിരംതുരുത്ത് പാലത്തിന്റെ നിര്‍മ്മാണം പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തുടങ്ങിയെങ്കിലും വിവിധ ഘട്ടങ്ങളിലായി പണി നിലച്ചിരുന്നു. പ്രദേശവാസികളുടെ ശ്രമഫലമായാണ് പിന്നീട് നിര്‍മ്മാണം പുനരാരംഭിച്ചത്.

ജില്ലാ പഞ്ചായത്തിന്റെ ജനകീയ ആസൂത്രണ പദ്ധതിയില്‍പ്പെടുത്തിയ പാലത്തിന് 41 ലക്ഷം രൂപ ചെലവായി. ഇതോടെ ഇരു മണ്ഡലങ്ങളിലുമുള്ള ജനങ്ങളുടെ യാത്രാക്ലേശമാണ് ഒഴിഞ്ഞത്. പോച്ച, കാഞ്ഞിരംതുരുത്ത്, പാണ്ടി പ്രദേശങ്ങളില്‍ നിന്നും നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ചെക്കിടിക്കാട്, എടത്വാ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നത്. കോണ്‍ക്രീറ്റ് പാലത്തിന്റെ നിര്‍മ്മാണത്തിന് മുന്‍പ് താല്‍ക്കാലിക പാലം നിര്‍മ്മിച്ചാണ് വിദ്യാര്‍ത്ഥികളും പ്രദേശവാസികളും യാത്രക്കായി ഉപയോഗിച്ചിരുന്നത്.

ഈ പാലത്തില്‍ നിന്ന് വീണ് പലര്‍ക്കും അപകടങ്ങള്‍ പറ്റിയിട്ടുണ്ട്. രണ്ടായിരത്തി മൂന്നില്‍ പാലത്തിന്റെ നിര്‍മ്മാണം തുടങ്ങിയെങ്കിലും കരാറുകാരന്‍ പാലത്തിന്റെ നിര്‍മ്മാണം ഉപേക്ഷിച്ചു പോയതോടെ നിര്‍മ്മാണം നിലക്കുകയായിരുന്നു. പിന്നീട് വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ജില്ലാ പഞ്ചായത്ത് തുക വര്‍ദ്ധിപ്പിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by