എടത്വ: എടത്വ ഗ്രാമ പഞ്ചായത്ത് 12-ാം വാര്‍ഡ് പച്ച-കിഴക്ക് പ്രദേശം കേന്ദ്രീകരിച്ച് വീണ്ടും വ്യാപകമോഷണം. കടകളില്‍ നടത്തിയ മോഷണത്തിനു പിന്നാലെ വീടുകളില്‍ നിന്നും കോഴി, താറാവ് തുടങ്ങി വളര്‍ത്തുപക്ഷികളെയും വസ്ത്രങ്ങളും വ്യാപകമായി മോഷണം പോകുന്നതായാണ് പരാതി. ആഴ്ചകള്‍ മുമ്പ് വസ്ത്ര മോഷണം പതിവായതോടെ നാട്ടുകാര്‍ സംഘടിച്ച് രാത്രി കാവല്‍ ഇരുന്നെങ്കിലും മോഷാടാക്കളെ പിടികൂടാനായിരുന്നില്ല. കാവല്‍ നിര്‍ത്തിയതോടെ മോഷണം വീണ്ടും പതിവാകുകയായിരുന്നു. മോഷണം കൂടാതെ കോഴികളെ തലപിരിച്ച് കൊന്നനിലയില്‍ കൂടിനുള്ളിലും വെളിയിലുമായും കാണപ്പെടുന്നുണ്ട്. എടത്വ പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: