ഹരിപ്പാട്: തീരദേശ റൂട്ടില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പതിനഞ്ച് സ്വകാര്യ ബസുകള്‍ക്ക് എതിരെ കേസ് എടുത്തു.
തൃക്കുന്നപ്പുഴ-വലിയഴീക്കല്‍, തൃക്കുന്നപ്പുഴ-ഹരിപ്പാട്, തൃക്കുന്നപ്പുഴ-തോട്ടപ്പള്ളി റൂട്ടുകളില്‍ ഓടിയ ബസുകള്‍ക്ക് എതിരെയാണ് കേസ്. കായംകുളം ജോയിന്റ് ആര്‍ടിഒ ഓഫീസിലെ സ്പെഷ്യല്‍ സ്കോഡും ആലപ്പുഴ മോബൈല്‍ എന്‍ഫോഴ്സ്മെന്റും സംയുക്തമായാണ് പരിശോധന നടത്തിയത്.
രാത്രി കാലത്ത് ട്രിപ്പുകള്‍ നടത്താതിരിക്കുക, ജീവനക്കാര്‍ യൂണിഫോമും നെയിം ബാഡ്ജും ധരിക്കാതിരിക്കുക തുടങ്ങിയവയ്ക്കെതിരെയും ഷര്‍ട്ടര്‍, ലൈറ്റുകള്‍ എന്നിവ ഇല്ലാത്ത ബസുകള്‍ക്കും എതിരെയാണ് കേസ് എടുത്തത്. കായംകുളം ജോയിന്റ് ആര്‍ടിഒ ഷാജി എം.പണിക്കരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ന്മാരായ എം.ജി. മനോജ്, ശിവകുമാര്‍, ജയചന്ദ്രന് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ന്മാരായ ബിജു, പ്രമോദ്, കിഷോര്‍, അജയകുമാര്‍ എന്നിവരാണ് പരിശോധന നടത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: