കായംകുളം: കരാര്‍ അനുസരിച്ചുള്ള കാലാവധി കഴിഞ്ഞിട്ടും സ്ഥാനത്തു തുടരുന്ന നഗരസഭ ചെയര്‍പേഴ്സണ്‍ സൈറ നുജുമുദ്ദീന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കായംകുളം നഗരസഭയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ രംഗത്ത്.
എ.നസറുള്ള, അമ്പിളി സുരേഷ്, എ.അന്‍സാരി, സോളമന് റൊസാരിയോ, ദിവാകരന്, വത്സലാ വിജയന്, ശ്രീകലാസുനില് എന്നീ കൗണ്‍സിലര്‍മാരാണ് രംഗത്തു വന്നിരിക്കുന്നത്. യുഡിഎഫിലെ ധാരണപ്രകാരം 11 മാസത്തേക്കാണ് സൈറ നുജുമുദ്ദീന്‍ ചെയ ര്പേഴ്സണായത്. ഈ കാലാവധി പൂര്‍ത്തികരിച്ചു. തുടര്‍ന്നുള്ള പതിനൊന്ന് മാസക്കാലം രാജശ്രി കോമളത്തിനാണ് ചെയര്‍പേഴ്സണ്‍ സ്ഥാനം.
എന്നാല്‍ സൈറ നുജുമുദ്ദീന്‍ സ്ഥാനം രാജിവെയ്ക്കുന്നതില്‍ വൈമനസ്യം കാണിച്ചതോടെ വിമത കൗണ്‍സിലര്‍മാര്‍ കെപിസിസി പ്രസിഡന്റ്, ഡിസിസി പ്രസിഡന്റ്, മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിരിക്കുകയാണ്. ധാരണ പ്രകാരം സപ്തംബര്‍ 15ന് കാലാവധി അവസാനിച്ച വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജിവെച്ച് ശ്രീകലാസുനിലിനെ തെരഞ്ഞെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കരാര്‍ ലംഘിച്ച് രാജിവെയ്ക്കാതെ മുന്നോട്ട് പോയാല്‍ ചെയര്‍പേഴ്സണെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് വിമത കൗണ്‍സിലര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: