ചേര്‍ത്തല: താലൂക്ക് ആശുപത്രിയില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തി. ആശുപത്രിയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വൈദ്യുതോപകരണങ്ങള്‍ വാങ്ങിയതിലും മറ്റുചില ഇടപാടുകളിലും ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയെന്നാണ് സൂചന. കഴിഞ്ഞദിവസം വൈകിട്ട് ഏഴരയോടെ ആരംഭിച്ച പരിശോധന പിറ്റേന്ന് പുലര്‍ച്ചെയോടെയാണ് പൂര്‍ത്തിയായത്. ആശുപത്രി സൂപ്രണ്ടില്‍ നിന്നും ജീവനക്കാരില്‍ നിന്നും വിജിലന്‍സ് വിവരങ്ങള്‍ ശേഖരിച്ചു. അന്വേഷണം തുടരുമെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: