ഡാലസ്: അമേരിക്കയില്‍ എബോള രോഗം സ്ഥിരീകരിച്ചു. ഡാലസ് പ്രിസബിറ്റീരിയന് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച രോഗിയിലാണ് മരണത്തിനു പോലും ഇടയാക്കിയേക്കാവുന്ന മാരക വൈറസായ എബോള വൈറസിനെ കണ്ടെത്തിയതെന്ന് യു.എസ് സെന്റേഴ്സ് ഫൊര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവഷന്ഷന് കേന്ദ്രം അറിയിച്ചു.
ജനങ്ങള്‍ പരിഭ്രാന്തരാവേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ലൈബീരിയയില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് മടങ്ങിയെത്തിയ ആളില്‍ രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് സപ്തംബര്‍ 28നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതുവരെ 12 പേരെയാണ് യു.എസില്‍ പരിശോധനയ്ക്ക് വിധേയരാക്കിയത്. എന്നാല്‍ അവരിലൊന്നും വൈറസ് സ്ഥിരീകരിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: