ടോക്കിയോ: ജപ്പാന് അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 46 ആയി ഉയര്‍ന്നെന്ന് റിപ്പോര്‍ട്ട്. ചാരം മൂടിയ ഭാഗങ്ങളില്‍ നിന്നും കൂടുതല്‍ പേരെ കണ്ടെത്തിയതായി മാധ്യമങ്ങള്‍ അറിയിച്ചു. ഇതോടെ ഇനിയും മരണംഖ്യ ഉയരുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ശനിയാഴ്ച ടോക്കിയോയില്‍ നിന്നും 200 കിലോമീറ്റര്‍ വടക്കായി 3067 മീറ്ററുള്ള മൗണ്ട് ഓണ്‍ടേക്ക് കൊടുമുടിയിലുണ്ടായ സ്ഫോടനത്തില്‍ സ്ഥലത്താകമാനം പുകയും കല്ലുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
അപകടത്തില്‍പ്പെട്ട പത്തോളം ദുരിതബാധിതരെ ഹൃദയാഘാതം വന്ന നിലയില്‍ സുരക്ഷാ സേനാംഗങ്ങള്‍ കണ്ടെത്തിയതായി ജപ്പാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം പ്രദേശത്ത് വിഷമയമായ വാതകം വ്യാപിച്ചതോടെ വീണ്ടും സ്ഫോടനം ഉണ്ടാകുമെന്ന് ഭയന്ന് സേന ഹെലിക്കോപ്ടര്‍ ഉപയോഗിച്ച് നടത്തി വരുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.
1991ല്‍ ഉണ്ടായ മാരകമായ സ്ഫോടനത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയൊരു അപകടമുണ്ടാകുന്നത്.
1991ല്‍ 43 പേരാണ് അഗ്നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് മരിച്ചത്. മൗണ്ട് ഓണ്‍ടേക്കിലുണ്ടായ സ്ഫോടനത്തിലെ മരണസംഖ്യ ഔദ്യോഗികമായി ഇതുവരെ പുറത്തുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: