അക്ഷരമധുരം നുണയുവാന്‍ എത്തുന്ന
കുഞ്ഞിളം ചുണ്ടുകള്‍ ഒന്നകന്നു.
മോതിരം തേനതില്‍ മുക്കിഎഴുതുന്നു
നാവില്‍ ഹരിശ്രിതന് ദിവ്യമന്ത്രം.
മോതിര വിരലാല്‍ അരിയതില്തീര്ക്കുന്ന
ഭാഷതന്‍ ഭംഗിയില്നോക്കിനിന്നു.
അദ്ധ്യാപനത്തിന്റെ കവിതയില്കൂടിയും
കാവ്യങ്ങളൊക്കെയും തൊട്ടറിഞ്ഞു.
ഒട്ടേറെ ഗോപുരശില്പങ്ങള് കണ്ടുഞാന്‍
കൊടിപറന്നീടുന്ന പൊന്ധ്വജവും.
പച്ചപുതച്ചിടും പാടവും കായലും
നന്മനിറഞ്ഞ മണല്‍പ്പരപ്പും.
ഏതിലും വായിച്ചു വിശ്വസാഹിത്യവും
ആഴമേറുന്നൊരു കാഴ്ച്ചയതും
അക്ഷരപ്പെരുമയില്നീന്തിത്തുടിച്ചതും
ആരുംകൊതിക്കുന്ന രൂപമായി
വന്നു പ്രശസ്തിയും സ്ഥാനവും യോഗവും
ഈശ്വരന് തന്ന വരദാനമായ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: