പുന്നപ്ര: ജില്ലാ പോലീസ് മേധാവി കെ. ബാലചന്ദ്രന് പുന്നപ്ര തെക്കു പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ പട്ടികജാതി കോളനി സന്ദര്‍ശിച്ചു. ഹരിജന്‍ കോളനികള്‍ സന്ദര്‍ശിച്ച് പരിഹാരമാര്‍ഗങ്ങള്‍ തേടണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനമെന്ന് അദ്ദേഹം പറഞ്ഞു. പട്ടികജാതിക്കാര്‍ക്ക് പോലീസിന്റെ ഭാഗത്തുനിന്നോ മറ്റാരുടെയെങ്കിലും ഭാഗത്തുനിന്നോ ഏതെങ്കിലും രീതിയിലുള്ള ഉപദ്രവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ തങ്ങളില്‍ നിന്നും ചില അക്ഷയ സെന്ററുകള്‍ ജാതിതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന് പണം ഈടാക്കുന്നുണ്ടെന്നായിരുന്നു പലരുടെയും പരാതി. ഇത് ജില്ലാഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. പഞ്ചായത്തംഗം ഗീതാബാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ ആലപ്പുഴ സൗത്ത് സിഐ: ഷാജിമോന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഹരിജന്‍ കോളനി അസോസിയേഷന് ജോയിന്റ് സെക്രട്ടറി സി.സി. ദിനേശന്, പുന്നപ്ര എസ്ഐ: എം.കെ. രമേശന്, സെക്രട്ടറി, എസ്. തങ്കച്ചന് പ്രസിഡന്റ് റാവുക്കുട്ടന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: