മാവേലിക്കര: ചെട്ടികുളങ്ങര അമ്മ ഗാനപൂര്‍ണശ്രീ പുരസ്കാരം സംഗീതസംവിധായകന് എസ്. ശരത്തിന് സമ്മാനിച്ചു. 25,013 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിയാണ് സമ്മാനിച്ചത്. പതിമൂന്നു കരകളുടെ ഏകീകൃത സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷനാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. കണ്വന്ഷന് പ്രസിഡന്റ് ബി. ഹരികൃഷ്ണന് അധ്യക്ഷത വഹിച്ചു. ക്ഷേത്രതന്ത്രി ഉണ്ണിക്കൃഷ്ണന് നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. പി. രഘുനാഥ്, അനില്‍കുമാര്‍, രാഗേഷ്കുമാര്‍, കെ.പി. അനില്‍കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: