അമ്പലപ്പുഴ: ജില്ലയിലും സിപിഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് പ്രവര്‍ത്തകരുടെ ഒഴുക്ക് ആരംഭിച്ചു. തോട്ടപ്പള്ളിയില്‍ ഡിവൈഎഫ്ഐ മുന്‍ മേഖലാ സെക്രട്ടറിയടക്കം അമ്പതോളംപേര്‍ ബിജെപിയില്‍ ചേര്‍ന്നു. ഡിവൈഎഫ്ഐ മുന്‍ മേഖലാ സെക്രട്ടറിയും ലോക്കല്‍ കമ്മറ്റി അംഗവുമായിരുന്ന എല്‍. സുരേഷിന്റെ നേതൃത്വത്തിലാണ് യുവാക്കള്‍ അടക്കമുള്ളവര്‍ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
സിപിഎമ്മിന്റെ കോട്ടയായി അറിയപ്പെട്ടിരുന്ന കൊട്ടാരവളവില്‍ ഇന്നലെ രാവിലെ പതാക ഉയര്‍ത്തല്‍, അംഗത്വ വിതരണം എന്നിവ ബിജെപി സംഘടിപ്പിച്ചിരുന്നു. പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ക്ക് നിയോജക മണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന് അംഗത്വം വിതരണം ഉദ്ഘാടനം ചെയ്തു. പുറക്കാട് എട്ടാം വാര്‍ഡായ പ്രദേശത്ത് സിപിഎം നേതാക്കള്‍ കാലങ്ങളായി തുടരുന്ന വിഭാഗീയതയും സ്വജനപക്ഷപാതവുമാണ് പാര്‍ട്ടി വിടുവാന്‍ അണികളെ പ്രേരിപ്പിച്ചത്.
ഏതാനും മാസം മുമ്പ് ഇതേ പ്രദേശത്ത് മുപ്പതോളം പേര് ബിജെപിയില്‍ ചേര്‍ന്നിരുന്നു. വരും ദിവസങ്ങളില്‍ സിപിഎമ്മിന്റെ കോട്ടകളില്‍ നിന്നും യുവാക്കള്‍ ഒന്നടങ്കം ബിജെപിയില്‍ എത്തുമെന്ന് പാര്‍ട്ടി അംഗത്വമെടുത്ത എല്‍. സുരേഷ് പറഞ്ഞു. യോഗത്തില്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അജു പാര്‍ത്ഥസാരഥി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആര്.പി. രജിത് സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം സെക്രട്ടറി പി. ലിജു, എം. സാബു, എസ്.പി. വിജയന്, പ്രബുദ്ധന് തുടങ്ങിയവര്‍ സംസാരിച്ചു.
കഴിഞ്ഞദിവസം ആലപ്പുഴ ബീച്ച് വാര്‍ഡില്‍ ഇരുപതോളം സിപിഎമ്മുകാര്‍ പരസ്യമായി ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു. അമ്പലപ്പുഴ നിയോജക മണ്ഡലത്തിന്റെ പലഭാഗങ്ങളിലും സിപിഎമ്മിന്റെ ജനവിരുദ്ധ സമീപനങ്ങളിലും നേതൃത്വത്തിന്റെ പീഡനങ്ങളിലും പ്രതിഷേധിച്ച് നിരവധി പ്രവര്‍ത്തകരാണ് ബിജെപിയില്‍ അംഗത്വമെടുക്കാന്‍ തയാറായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: