ഹരിപ്പാട്: രണ്ട് പെണ്മക്കളുള്ള ഭര്‍ത്തൃമതിയായ വീട്ടമ്മയെ വശീകരിച്ച് മദ്രസ അദ്ധ്യാപകന് രജിസ്റ്റര്‍ വിവാഹം കഴിച്ചതായി വീട്ടമ്മയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്കി. ഭാര്യയും രണ്ട് പെണ്മക്കളുമുള്ള തൃക്കുന്നപ്പുഴ പല്ലന സ്വദേശിയായ മദ്രസ അദ്ധ്യാപകനാണ് മുട്ടം സ്വദേശിനിയായ 38കാരിയെ വീണ്ടും വിവാഹം കഴിച്ചത്. അദ്ധ്യാപകന് സ്ഥിരമായി ഭക്ഷണം കഴിക്കാന്‍ പോകാറുള്ള വീട്ടിലെ വീട്ടമ്മയെയാണ് മല്ലപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം കഴിച്ചത്. അവിവാഹിതരാണെന്ന് തെറ്റിദ്ധരിപ്പിച്ച് കഴിഞ്ഞ ജൂലൈ 16ന് സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇരുവരും ചേര്‍ന്ന് അപേക്ഷ നല്‍കിയിരുന്നു. ആഗസ്റ്റ് 27ന് രേഖാമൂലം വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം വീട്ടമ്മയെ അവരുടെ വീട്ടില്‍ തന്നെ നിര്‍ത്തി. ഭാര്യയുടെ ഇടപെടലിലും പെരുമാറ്റത്തില്‍ സംശയം തോന്നിയ ഭര്‍ത്താവ് അദ്ധ്യാപകനെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: