കൊച്ചി: കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് (സിയാല്‍) ഫെഡറല്‍ ബാങ്ക് 500 കോടി രൂപയുടെ ടേം വായ്പ അനുവദിച്ചു. നിലവിലുള്ള എയര്‍പോര്‍ട്ട് കോംപ്ലക്സിന്റെ അടുത്ത് വരാനിരിക്കുന്ന പുതിയ ഇന്റര്‍നാഷണല്‍ ടെര്‍മിനലിന്റെ നിര്മ്മാണണത്തിനാണ് വായ്പ.
തുടക്കം മുതല്‍ കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ വളര്‍ച്ചയില്‍ പങ്കാളിത്തം വഹിക്കുന്ന ഫെഡറല്‍ ബാങ്കിന് സിയാലിന്റെ വിപുലീകരണപദ്ധതികളിലെ ഏറ്റവും പ്രാധാന്യമേറിയ പുതിയ ഇന്റര്‍നാഷണല്‍ ടെര്‍മിനലിന്റെ നിര്‍മ്മാണത്തില്‍ സഹകരിക്കുന്നതില്‍ ഏറെ അഭിമാനവുമുണ്ട്. ട്രാഫിക് കൈകാര്യം ചെയ്യുന്ന ശേഷിയെ വര്‍ദ്ധിപ്പിക്കുന്ന പുതിയ ടെര്‍മിനല്‍ ഭാവിയിലെ ആവശ്യങ്ങളെ നിറവേറ്റുകയും ചെയ്യും.
500 കോടി രൂപയുടെ ടേം വായ്പയുടെ കരാറില്‍ സിയാല്‍ എംഡി വി ജെ കുര്യന് ഐഎഎസ്സും ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസനുമാണ് ഒപ്പുവെച്ചത്. നെടുമ്പാശ്ശേരിയിലെ കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ സിയാല്‍, ഫെഡറല്‍ ബാങ്ക് എന്നീ സ്ഥപനങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: