പാലക്കാട് നടക്കുന്ന എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ആര്യവൈദ്യ ഫാര്‍മസി എംഡി പി.ആര്‍. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്: കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസ് രാപ്പാടിക്ക് സമീപം കദളീവനത്തില്‍ കോയമ്പത്തൂര്‍ ആര്യവൈദ്യഫാര്‍മസി മാനേജിംഗ് ഡയറക്ടര്‍ പത്മശ്രി ഡോ. പി.ആര്‍. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് കെ. പി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍, ആര്‍. എസ്എസ് പ്രാന്തീയ ബൗദ്ധിക് പ്രമുഖ് എം. മുകുന്ദന്‍ മാസ്റ്റര്‍, കെ.ജി.ഒ എസ് ജില്ലാ സെക്രട്ടറി ടി.സി സുരേഷ് , കെ.എം.സി.എസ്.എസ്സ് സംസ്ഥാന സെക്രട്ടറി പി.കെ. സാബു, ഗോപാലകൃഷ്ണപിള്ള, കെ. കേശവനുണ്ണിമാസ്റ്റര്‍, കെ.കുമാരന്‍, എം. സുകുമാരന്‍, എം. സുരേഷ്, പിഎന്‍. സുധാകരന്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: