അമ്പലപ്പുഴ: മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ജനങ്ങളുടെ ഇടയില്‍ സര്‍ക്കാര്‍ തല ബോധവത്ക്കരണ പരിപാടി കൊഴുക്കുമ്പോഴും പുന്നപ്ര തെക്ക് പഞ്ചായത്ത് ഓഫീസിന് മുന്‍വശം കാട് പിടിച്ച് വൃത്തിഹീനം. ദിനംപ്രതി നൂറുകണക്കിന് ആളുകളെത്തുന്ന പഞ്ചായത്തിന്റെ മുന്‍ഭാഗം കൊതുകിന്റെയും ഇഴജന്തുക്കളുടെയും ആവാസകേന്ദ്രമായിരിക്കുകയാണ്. എന്നാല്‍ പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ളവര്‍ ഇത് കണ്ടില്ലെന്ന് നടിക്കുന്നതാണ് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ വര്‍ഷങ്ങളായി തൊഴിലുറപ്പ് സ്ത്രീകള്‍ വേലികെട്ടുള്പ്പൊടെ പരിസരം വൃത്തിയാക്കല്‍ ജോലികള്‍ ചെയ്തുവരുന്നു. ഗ്രാപഞ്ചായത്തംഗങ്ങളാണ് തൊഴിലുറപ്പുകാര്‍ക്ക് നേതൃത്വം കൊടുക്കുന്നത്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് സര്‍ക്കാരിന് ഫണ്ടും ഉള്ളതാണ്. എന്നിട്ടും ദേശിയപാതയോരത്തുള്ള പഞ്ചായത്തിന്റെ മുന്‍വശം നാള്‍ക്കുനാള്‍ കാടുകയറി വൃത്തിഹീനമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: