ന്യൂദല്‍ഹി : വിദേശ പര്യടനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാനഡ, അമേരിക്ക എന്നിവിടങ്ങളിലായുള്ള 29 അംഗ സിഖ് സമുദായ പ്രതിനിധികള്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ഭാരതത്തിലെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിലും പുതിയതായി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് നടപ്പിലാക്കിയ വികസന പദ്ധതികളിലും പ്രതിനിധി സംഘം സന്തുഷ്ടി പ്രകടിപ്പിച്ചു.
ഭാരതത്തിനു വേണ്ടി സിഖ് സമുദായം സഹിച്ച ബലിദാനങ്ങളെ കുറിച്ച് സ്മരണ പുതുക്കിയ പ്രധാനമന്ത്രി പുതിയതായി തുടക്കം കുറിച്ച മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി സംബന്ധിച്ചും പ്രതിനിധികളുമായി ചര്‍ച്ച നടത്തി. അതിനിടെ പഞ്ചാബ് അടക്കമുള്ള വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലെ യുവജനങ്ങള്‍ക്കിടയില്‍ മയക്കു മരുന്ന് ഉപയോഗം വ്യാപിക്കുന്നതില്‍ പ്രതിനിധി സംഘങ്ങളില്‍ ചിലര്‍ ആശങ്ക രേഖപ്പെടുത്തി. ഈ വിഷയം സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ചെയ്ത് വേണ്ട നടപടി ക്രമങ്ങള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പ്രതിനിധിസംഘത്തെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: