ന്യൂദല്‍ഹി: ജപ്പാനിലെ മൗണ്ട് ഓണ്‍ടേക്ക് അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് 30 പേര് മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
മൗണ്ട് ഓണ്‍ടേക്ക് അഗ്നിപര്‍വത സ്ഫോടന വാര്‍ത്ത കടുത്ത നിരാശയുണ്ടാക്കി. അപകടത്തിന്റെ ഇരകളായവര്‍ക്കു വേണ്ടി തന്റെ പ്രാര്‍ത്ഥനകള്‍ ഉണ്ടാകുമെന്നും മോദി പറഞ്ഞു.
അപ്രതീക്ഷിത അഗ്നിപര്‍വത സ്ഫോടനത്തില്‍ മരണ സംഖ്യ 30 കടന്നു. സ്ഫോടനത്തെ തുടര്‍ന്ന് പര്‍വതത്തില്‍ കുടുങ്ങിയ 250 പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: