Categories: Alappuzha

സിപിഎമ്മില്‍ നിന്ന് അണികള്‍ ബിജെപിയിലേക്ക് ഒഴുകുന്നു: ചെന്നിത്തല

Published by

ഹരിപ്പാട്: വന്‍ തകര്‍ച്ച നേരിടുന്ന സിപിഎമ്മില്‍ നിന്ന് അണികളുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാനാണ് സിപിഎം കൊലപാതകവുമായി രംഗത്ത് എത്തിയിരിക്കുന്നത് എന്ന് മന്ത്രി രമേശ് ചെന്നിത്തല. ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന ശില്‍പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ബംഗാളില്‍ സിപിഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് കൊഴിഞ്ഞു പോകുന്നതു പോലെ കേരളത്തിലും സിപിഎമ്മില്‍ നിന്ന് കൊഴിഞ്ഞു പോക്ക് കൂടുകയാണ്. ജനങ്ങളില്‍ നിന്നും തൊഴിലാളികളില്‍ നിന്നും പാര്‍ട്ടി അകന്നു. കൊലപാതക രാഷട്രീയത്തിന് നേതൃത്വം നല്‍കുന്നത് സിപിഎമ്മാണ്. ഇരുമ്പറയ്‌ക്കുള്ളില്‍ നിന്ന് കൊലപാതകങ്ങള്‍ നടത്താമെന്ന് ഇനി ആരും കരുതേണ്ടെന്നും മന്ത്രി പറഞ്ഞു. മുന്‍ ജില്ലാ പ്രസിഡന്റ് വര്‍ഗീസ് തുണ്ടിലിന്റെ സ്മാരകഫണ്ട് ശേഖരണവും ചെന്നിത്തല നിര്‍വഹിച്ചു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ബാബു ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by