മധുര: തമിഴ്നാട്ടില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ചു. അനധികൃത സ്വത്തുസമ്പാദന കേസില്‍ മുഖ്യമന്ത്രി ജയലളിതയെ നാലു വര്‍ഷം തടവിനു ശിക്ഷിച്ചതില്‍ മനം നൊന്താണ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജയലളിതയ്ക്കെതിരായ വിധിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച എഐഎഡിഎംകെ പ്രവര്ത്തകന് ഇന്ന് പുലര്‍ച്ചെ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: