ആലപ്പുഴ: തീവണ്ടി സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ഗാര്‍ഡ് ചായ കുടിക്കാന്‍ പോയി. ഗാര്‍ഡ് ഇല്ലാതെ പോയ തീവണ്ടി ആറു കിലോമീറ്റര്‍ അകലെ വാടയ്ക്കലില്‍ അര മണിക്കൂറോളം പിടിച്ചിട്ടു. ശനിയാഴ്ച വൈകിട്ട് 5.45ന് ആലപ്പുഴയിലെത്തിയ മംഗലാപുരം- നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസാണ് യാത്രക്കാരുമായി ഗാര്ഡിനെക്കാത്തു കിടക്കേണ്ടി വന്നത്. ആലപ്പുഴ സ്റ്റേഷനിലെത്തിയയുടന്‍ ഗാര്‍ഡ് ശങ്കരന് കുട്ടി ചായകുടിക്കാന്‍ പോകുകയായിരുന്നു. ഗാര്‍ഡ് കയറാതെയാണ് തീവണ്ടി പോയതെന്നു മനസിലാക്കിയയുടന്‍ ലോക്കോപൈലറ്റിനെ വിവരമറിയിച്ച് തീവണ്ടി പിടിച്ചിടുകയായിരുന്നു. തീവണ്ടി വാടയ്ക്കലില്‍ കാത്തു കിടക്കുന്നതറിഞ്ഞു ഗാര്‍ഡ് ഓട്ടോയില്‍ പിന്തുടര്ന്നെത്തുകയായിരുന്നു. പിന്നീട് തീവണ്ടി’യാത്ര തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: