ആലപ്പുഴ: ഓപ്പറേഷന് കുബേരയുടെ മറവില്‍ ലൈസന്‍സെടുത്ത് മാന്യമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കുകാരെ സര്‍ക്കാര്‍ പീഡിപ്പിക്കുകയാണെന്നും വന്‍ പലിശ ഈടാക്കുന്ന കുത്തകകളെ സംരക്ഷിക്കുകയാണെന്നും ഓള് കേരളാ പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന് ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സംഘടനയില്‍ ബ്ലേഡ് മാഫിയകളായി മാറിയിട്ടുള്ളവരെ നിലനിര്‍ത്തില്ലെന്നും സംഘടനാംഗങ്ങളില്‍ ബഹുഭൂരിപക്ഷവും പാരമ്പര്യമായി പതിറ്റാണ്ടുകളായി മാന്യമായി ബാങ്ക് നടത്തിവരുന്നവരാണെന്നും ജില്ലാ പ്രസിഡന്റ് തോമസ് കടുവെട്ടൂര് പത്രസമ്മേളനത്തില്‍ പറഞ്ഞു. സംഘടനയുടെ സംസ്ഥാന സമ്മേളനം 28ന് തിരുവനന്തപുരത്ത് നടക്കും. ഭാരവാഹികളായ ജോര്‍ജ് ജോസഫ്, കോശി മാത്യു, ടി.ജെ. ജോസഫ്, പ്രഭാകരന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: