പ്രമുഖ കാന്‍സര്‍ ചികിത്സവിദഗ്ധനും നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടുമായ
ഹാരോള്‍ഡ് വാര്മൂസും പ്രധാനമന്ത്രി നരേന്ദ്രമോദിയും
ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് ദേശീയ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും നോബല്‍ സമ്മാന ജേതാവും പ്രമുഖ കാന്‍സര്‍ ചികില്‍സാ വിദഗ്ധനുമായ ഹാരോള്‍ഡ് വാര്മൂസുമായി പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു.
അരമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ കാന്‍സര്‍ ഗവേഷണം, കാന്‍സറിന് വാക്സിന്, ഭാരതത്തില്‍ കാന്‍സര്‍ മരുന്ന് ഗവേഷണം കാര്യക്ഷമമാക്കാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ വിഷയമായി. സ്ഥിരമായി ഭാരതം സന്ദര്‍ശിക്കാനും മാര്‍ഗനിര്‍ദേശം നല്‍കാനും അഭ്യര്‍ത്ഥിച്ച് മോദി ഹാരോള്‍ഡ് വാര്മൂസിനെ ഭാരതത്തിലേക്ക് ക്ഷണിച്ചു. ഭാരതത്തിലെ പുകവലി വിരുദ്ധ നിയമങ്ങളില്‍ ഹാരോള്‍ഡ് തൃപ്തി പ്രകടിപ്പിച്ചു.
74കാരനാണ് വാര്മൂസ്. പഠന ശേഷം അദ്ദേഹത്തിന്റെ അപ്രന്റീസ്ഷിപ്പ് ഭാരതത്തിലായിരുന്നു. ബറേലിയിലെ ഒരാശുപത്രിയിലായിരുന്നു അന്ന് സേവനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: