ചെങ്ങന്നുര്‍: ആരോഗ്യ വകുപ്പിന്റെ സ്പെഷ്യല്‍ സ്ക്വാഡ് സ്കൂളുകളുടെ സമീപത്തുനിന്നും പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി. സെന്റ്ആനീസ്, മെട്രാപ്പോലിത്തന് ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്ക് സമീപമുളള കടകളില്‍ നിന്നാണ് പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടിയത്. നഗരസഭാ പ്രദേശത്ത് പുകയില ഉത്പ്പന്നങ്ങളുടെ പരസ്യം നീക്കം ചെയ്യുന്ന നടപടി അധികൃതര്‍ പൂര്‍ത്തിയാക്കി. പുകയില ഉത്പ്പന്നങ്ങല്‍ പരസ്യമായി വയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. 18 വയസിനു താഴെയുളളവര്‍ക്ക് വില്‍പ്പന നടത്തുന്നത് ശിക്ഷാര്‍ഹം എന്ന ബോര്‍ഡ് സ്ഥാപിക്കാത്ത കടകള്‍ക്ക് 200 രൂപാ മുതല്‍ പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: