കായംകുളം: ധാര്‍മ്മിക മൂല്യങ്ങളാണ് ജനസമൂഹത്തെ സുരക്ഷിതമാക്കിയിരിക്കുന്നത്, ഭാരതത്തിന്റെ നിലനില്‍പ്പ് ഈ മൂല്യങ്ങളിലാണെന്നും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി കാ.ഭാ.സുരേന്ദ്രന്. പത്തിയൂര്‍ ശ്രീഭുവനേശ്വരി ക്ഷേത്രത്തില്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നാട്ടറിവുത്സവത്തില് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ ആത്മാവ് മഹത്തായ ചില സങ്കല്‍പ്പങ്ങളിലാണ് കുടികൊള്ളുന്നത്. ഇതിനെ ആദ്യമായി തകര്‍ക്കാന്‍ ശ്രമിച്ചത് ബ്രിട്ടീഷുകാരാണ്. നമ്മുടെ സാംസ്ക്കാരിക സങ്കല്‍പ്പങ്ങളെ പ്രാകൃതമെന്നും അന്ധവിശ്വാസമെന്നും അവര്‍ പ്രചരിപ്പിച്ചു. സമൂഹത്തിന്റെ സാംസ്ക്കാരിക മണ്ഡലത്തില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കാന്‍ അത് കാരണമായി അദ്ദേഹം കൂട്ടിചേര്‍ത്തു. നാടിനോടും സമൂഹത്തോടും കൂറുള്ളവര്‍ നമ്മുടെ സാംസ്കാരിക ബോധ്യങ്ങളെ കണ്ടെത്തി പ്രചരിപ്പിക്കണം. നമ്മുടെ സാംസ്ക്കാരിക സങ്കല്‍പ്പങ്ങളെയാണ് കാലാതീതമായി നിലനിര്‍ത്തേണ്ടത്. സങ്കല്‍പ്പങ്ങളെ നിലനിര്‍ത്തുകയും സംവിധാനത്തെ പരിവര്‍ത്തിപ്പിക്കുകയും ചെയ്യുക എന്നതാണ് ഋഷിമാര്‍ ചെയ്തുപോന്നിട്ടുള്ളത്. ലോകം നേരിടുന്ന സാംസ്കാരിക അരാജകത്വത്തിന് പരിഹാരത്തിനും കുടുംബസങ്കല്‍പ്പത്തെ സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീജിത്ത് പത്തിയൂര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: