ടോക്കിയോ: ജപ്പാനില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് എട്ട് പേര്‍ക്ക് പരിക്കേറ്റു.മൗണ്ട് ഓണ്‍ടേക്ക് എന്ന അഗ്നിപര്‍വതമാണ് രാവിലെ 11: 53ഓടെ പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഏഴ് പേര്‍ക്ക് നിസ്സാരപരിക്കും ഒരാള്‍ക്ക് ഗുരുതര പരിക്കും ഉണ്ടായിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റയാളുടെ നില മോശമാണെന്ന്് ആശുപത്രി വൃത്തങ്ങള്‍ അറ്ിയിച്ചു.
സ്ഫോടനത്തെ തുടര്‍ന്ന് അന്തരീക്ഷമാകെ കറുത്ത പുക നിറഞ്ഞിരിക്കുകയാണ്. സ്ഥലത്തേക്കുള്ള വിമാനസര്‍വീസുകളെല്ലാം വഴി തിരിച്ചു വിട്ടു. ഇതില്‍ നിന്നും വമിക്കുന്ന പുക 1.9 മൈല്‍ ദൂരം വരെ പടര്‍ന്നിട്ടുണ്ടെന്ന് മെറ്റിയോറോളജിക്കല്‍ ഏജന്‍സി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: