ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭാവത്തില്‍ കേന്ദ്രമന്ത്രിസഭയില്‍ തീരുമാനം കൈകൊള്ളേണ്ടത് ഇനി ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ്.
കേന്ദ്ര കാബിനറ്റ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പ്രധാനമന്ത്രി യുഎസ് സന്ദര്‍ശനത്തിന് പോയ സാഹചര്യത്തിലാണ് കാബിനറ്റ് സെക്രട്ടറിയുടെ പുതിയ ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്.
മോദിയുടെ അഭാവത്തില്‍ പ്രധാനകാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതും മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നതും രാജ്നാഥ് സിംഗ് ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: