ആലപ്പുഴ: ആദര്‍ശ ധീരന്മാര് എന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ നേതാക്കന്മാര്, തങ്ങള്‍ക്ക് മുന്‍ ജനപ്രതിനിധികളെന്ന പേരില്‍ ലഭിക്കുന്ന ഭീമമായ പെന്ഷന് തുക വേണ്ടെന്ന് വയ്ക്കാന്‍ തയാറാകണമെന്ന് ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റും സാമൂഹ്യസുരക്ഷാ പെന്‍ഷനേഴ്സ് യൂണിയന് പ്രസിഡന്റുമായ ജി. മുകുന്ദന്‍പിള്ള ആവശ്യപ്പെട്ടു.
പൊതുരംഗത്ത് പ്രവര്‍ത്തിച്ചതിന്റെ അംഗീകാരമെന്ന നിലയില്‍ വളരെ കുറച്ച് ആളുകള്‍ക്ക് എംഎല്‍എയോ, എംപിയോ ആകാന്‍ കഴിയുന്നു. മുന്‍ എംഎല്‍എയെന്ന നിലയിലും എംപിയെന്ന നിലയിലും ഒരുലക്ഷത്തിനടുത്ത് വരെ പെന്ഷന് വാങ്ങുന്നവരാണ് പല ആദര്‍ശ ധീരന്മാരും. ക്ഷേമ പെന്‍ഷനുകള്‍ കേവലം 600 രൂപ മാത്രമായ സാഹചര്യത്തിലാണ് ഇവര്‍ ഭീമമായ പെന്ഷന് വാങ്ങുന്നത്. ഈ സാഹചര്യത്തില്‍ ജനപ്രതിനിധികളുടെ പരമാവധി പെന്ഷന് തുക 15,000 രൂപയായി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെടാന്‍ ആദര്‍ശ ധീരന്മാര് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: