ആലപ്പുഴ: ജില്ലാ സഹകരണ ബാങ്കിന്റെ 59-ാമത് വാര്‍ഷിക പൊതുയോഗം 27ന് രാവിലെ 10ന് ആലപ്പുഴ ടൗണ്‍ഹാളില്‍ ചേരും. 2013 മാര്‍ച്ചില്‍ ബാങ്കിന്റെ അറ്റനഷ്ടം 26.16 കോടി രൂപയായിരുന്നുവെങ്കില്‍ ഈ വര്‍ഷം മാര്‍ച്ച് 31ല്‍ അറ്റനഷ്ടം 7.71 കോടി രൂപയായി കുറയ്ക്കാന്‍ സാധിച്ചതായി പ്രസിഡന്റ് നളന്ദാ ഗോപാലകൃഷ്ണന്‍നായര്‍ അറിയിച്ചു. വര്‍ഷം 18.35 കോടിയുടെ പ്രവര്‍ത്തന ലാഭം നേടുവാനും ബാങ്കിന്റെ ക്ലാസിഫിക്കേഷന്‍ ഡിയില്‍ നിന്നും ബിയില്‍ എത്തിക്കാനും സാധിച്ചിട്ടുണ്ട്.
ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ അറ്റനഷ്ടം പൂര്‍ണമായും ഇല്ലായ്മ ചെയ്ത് അറ്റലാഭത്തില്‍ എത്തിക്കുന്നതിനും ക്ലാസിഫിക്കേഷന്‍ എ ആക്കി മാറ്റുന്നതിനും ഉതകുന്ന നിലയിലുള്ള പ്രവര്‍ത്തനമാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്‍വര്‍ഷത്തേക്കാള്‍ ബാങ്കിന്റെ ഓഹരി മൂലധനത്തില്‍ 78.07 കോടി രൂപയുടെയും നിക്ഷേപത്തില്‍ 292.10 കോടി രൂപയുടെയും വായ്പ ബാക്കിനില്‍പ്പില്‍ 105.35 കോടി രൂപയുടെയും വര്‍ദ്ധനവ് നേടുവാന്‍ ബാങ്കിന് സാധിച്ചിട്ടുണ്ട്.
2014-15 വര്‍ഷത്തില്‍ 1,680 കോടി രൂപയുടെയും 2015-16 വര്‍ഷത്തില്‍ 1,840 കോടി രൂപയുടെയും വായ്പ ബാക്കിനില്‍പ്പ് ലക്ഷ്യമിട്ടുള്ള വായ്പാ പ്രോഗ്രാമും 2014-15ല്‍ 13.78 കോടി രൂപയുടെയും 2015-16 വര്‍ഷം 15.96 കോടി രൂപയും പ്രവര്‍ത്തനലാഭം വിഭാവനം ചെയ്തുള്ള ബജറ്റും പൊതുയോഗം അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: