ആലപ്പുഴ: കേരളാ പ്രിന്റേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം 28ന് ആലപ്പുഴ നഗരചത്വരത്തില്‍ നടക്കും. മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മാത്യു കുറച്ചേരി അദ്ധ്യക്ഷത വഹിക്കും. പ്രസ് ഉടമകളുടെയും തൊഴിലാളികളുടെയും മക്കള്‍ക്കുള്ള എന്‍ഡോവ്മെന്റ് വിതരണം ജി. സുധാകരന് എംഎല്‍എ നിര്‍വഹിക്കും. സംസ്ഥാന പ്രസിഡന്റ് പി.എ. അഗസ്റ്റിന് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കണ്‍സോര്‍ഷ്യം സംബന്ധിച്ച ക്ലാസും ക്രമീകരിച്ചിട്ടുണ്ട്. അച്ചടി യന്ത്രങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും പ്രദര്‍ശനം ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. അച്ചടി മേഖല ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ യോഗം ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: