ദമാസ്കസ്: സിറിയയില്‍ ഐഎസ് ഭീകരരുടെ നിയന്ത്രണത്തിലുള്ള എണ്ണപ്പാടങ്ങളിലേക്ക് യുഎസ് സഖ്യസേന ആക്രമണം നടത്തി.
സിറിയയിലുള്ള 10 എണ്ണപ്പാടങ്ങളില്‍ ആറെണ്ണവും നിലവില്‍ ഐഎസ് ഭീകരരുടെ നിയന്ത്രണത്തിലാണ്, ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമായി വരുന്ന തുക ഇവര്‍ എണ്ണ വ്യാപാരത്തിലൂടെയാണ് കണ്ടെത്തുന്നത്.
യുഎസ് സഖ്യസേനയുടെ ആക്രമണത്തില്‍ സിറിയയില്‍ കഴിഞ്ഞ രാത്രി 14 ഐഎസ് ഭീകരരും മൂന്ന് സാധാരണക്കാരും മരിച്ചതായി നിരീക്ഷകര്‍ അറിയിച്ചു. ഒരോ ദിവസവും ഐഎസ് ഭീകരര്‍ എണ്ണ കച്ചവടത്തിലൂടെ രണ്ട് മില്യണ്‍ ഡോളറാണ് സിറിയയില്‍ നിന്നും മാത്രം നേടുന്നത്.
ഒരു ദിവസം 50,000 ബാരല്‍ എണ്ണ സിറിയയില്‍ നിന്നും 30,000 ബാരല്‍ എണ്ണ ഇറാക്കില്‍ നിന്നും ഐഎസ് ഭീകരര്‍ വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്, ഇടനിലക്കാര്‍ വഴിയാണ് ഇവര്‍ എണ്ണ വില്‍ക്കുന്നത്. ഈ ഇടനിലക്കാര്‍ ഇത് തുര്‍ക്കിയിലും ഇറാനിലും ജോര്‍ദാനിലും എത്തിച്ച ശേഷം അന്താരാഷ്ട്ര കച്ചവടക്കാര്‍ക്ക് നല്‍കുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: