ആലപ്പുഴ: തണല്‍ വൃക്ഷം വെട്ടിമാറ്റി. പ്രതിഷേധവുമായി പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും രംഗത്ത് പുന്നപ്ര പവര്‍ഹൗസിനു സമീപം ദേശീയപാതക്ക് സമീപം വളര്‍ന്നു പന്തലിച്ചു നിന്ന നാലോളം മരങ്ങളാണ് വനം വകുപ്പിന്റെയോ ദേശീയപാത വിഭാഗം അധികാരികളുടെ ഉത്തരവില്ലാതെ പുന്നപ്ര പവര്‍ സ്റ്റേഷനിലെ അധികാരികളുടെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് മരങ്ങള്‍ മുറിച്ചുമാറ്റിയത്. പവര്‍ ഹൗസിന്റെ മതില്‍ക്കെട്ടിന് വെളിയിലെ കാടുകള്‍ പറിച്ചുമാറ്റുന്നതിനിടെയാണ് മരങ്ങളും മുറിച്ചു മാറ്റിയത്. ഇതു വന്‍ പ്രതിഷേധത്തിനിടവരുത്തി. എന്നാല്‍ ദേശീയപാതയോരത്തെ മരങ്ങള്‍ മുറിയ്ക്കണമെങ്കില്‍ ദേശീയപാതവിഭാഗം മേധാവികളെ അറിയിക്കുകയും തുടര്‍ന്ന് ഇവര്‍ വനം വകുപ്പു അധികൃതരെ അറിയിച്ചു അനുവാദം വാങ്ങിയതിനുശേഷമാണ് മരം മുറിക്കണമെന്ന നിയമം കാറ്റില്‍ പറത്തിയാണ് വൈദ്യുതി വിഭാഗം അധികൃതര്‍ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: