ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരരുടെ ഒളിസങ്കേതം സൈനികര്‍ തകര്‍ത്തതായി പ്രതിരോധ വക്താവ് അറിയിച്ചു.
ജമ്മുകാശ്്മീരിലെ കുപ്വാരയില് ഭീകരര്‍ ഒളിച്ചു താമസിച്ചിരുന്ന ഒളിസങ്കേതമാണ് സുരക്ഷാസേന തകര്‍ത്തത്. സംഭവ സ്ഥലത്തു നിന്നും മൂന്ന് എകെ 47 റൈഫിള്‍സ്, വെടിമരുന്ന്, സര്‍ക്യൂട്ട്, ആര്‍പിജി എന്നിവ കണ്ടെത്തിയിട്ടുണ്ട്.
പ്രദേശത്ത് ഭീകരര്‍ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇവരുടെ സങ്കേതങ്ങള്‍ കണ്ടെത്താന്‍ സാധിച്ചതെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
കാശ്മീര്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഒളിസങ്കേതം തകര്‍ത്തത്. സ്ഥലത്ത് കൂടുതല്‍ പരിശോധനകള്‍ നടന്നു വരികയാണന്നും കുപ് വാരയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും സൈനിക വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: