ആലപ്പുഴ: ചൊവ്വ കീഴടക്കിയ മംഗള്‍യാന്റെ ചരിത്ര വിജയത്തില്‍ നാടെങ്ങും ആഘോഷം. വിവിധ സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് ചരിത്ര നേട്ടം ആഘോഷമാക്കി മാറ്റിയത്. സൈക്കിള്‍ റാലികളും, മംഗള്‍യാന്റെ മാതൃക പ്രദര്‍ശിപ്പിച്ചും, ചുവര്‍ചിത്രങ്ങള്‍ ഒരുക്കിയും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ശാസ്ത്രനേട്ടം നാടിന്റെ ഉത്സവമാക്കി മാറ്റുകയായിരുന്നു.
ഭാരതത്തിന്റെ അഭിമാന നിമിഷത്തിന് നേരിട്ട് സാക്ഷിയാകാന്‍ കഴിഞ്ഞില്ലെങ്കിലും മംഗള്യാന് വിജയം ആഘോഷിച്ച സന്തോഷത്തിലാണ് ചാരമംഗലം ഡിവിഎച്ച്എഎസിലെ വിദ്യാര്‍ത്ഥികള്‍. റോക്കറ്റിന്റെ മാതൃക സ്കൂളിനു മുന്നില്‍ സ്ഥാപിച്ചും ചുവര്‍ചിത്രങ്ങള്‍ വരച്ചുമാണ് അവര്‍ രാജ്യത്തോടൊപ്പം വിജയം ആഘോഷിച്ചത്. സ്ക്കൂളിനു മുന്നിലെ മതിലില്‍ മുപ്പതോളം വിദ്യാര്ത്ഥികകള് ചേര്‍ന്നാണ് മംഗള്യാന് വിജയത്തിന്റെ വിവിധ ഘട്ടങ്ങളും വിവിധ ചൊവ്വ പര്യവേഷണങ്ങളും ചിത്രങ്ങളാക്കിയത്. റോക്കറ്റിന്റെ മാതൃകയും, ചുമര് ചിത്രങ്ങളും കാണാന്‍ നിരവധി പേരാണ് സ്കൂളില്‍ എത്തുന്നത്. ശാസ്ത്രറാലി വാര്‍ഡംഗം രാജേശ്വരി ഫ്ളാഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പല്‍ കെ.വി. ഗിരീശന്, ഷീല, ടി. സന്തോഷ്, കെ.കെ. പ്രതാപന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: