ആലപ്പുഴ: സ്വകാര്യ വാഹന ഷോറൂമിന്റെ ചില്ലുകള്‍ ഒരുസംഘം തല്ലിത്തകര്‍ത്തു. ചില്ല് തെറിച്ചുവീണ് ജീവനക്കാരന് പരിക്ക്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കര വിഷ്ണുപൂജാലയത്തില് വിഷ്ണു (26)വിനെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുഹമ്മ പുത്തനങ്ങാടി പോളക്കാട് വെളിയില്‍ അജിത് (26) ഉള്‍പ്പെടെ രണ്ടുപേരെ അമ്പലപ്പുഴ എസ്ഐ: വേണുവിന്റെ നേതൃത്വത്തിലുളള പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ട് നാലേമുക്കാലോടെ വളഞ്ഞവഴിയിലെ ഷോറൂമിലായിരുന്നു സംഭവം. അജിത് രണ്ടുവര്‍ഷം മുമ്പ് വാങ്ങിയ വാഹനം തകരാറിലായതിനെ തുടര്‍ന്ന് ഒരുമാസം മുമ്പ് ഇവിടെ സര്‍വീസ് ചെയ്ത് അറ്റകുറ്റപ്പണിയും ചെയ്യാന്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ വാഹനം സമയത്തുകിട്ടിയില്ലായെന്ന് ആരോപിച്ച് അജിതും സുഹൃത്തും ചേര്‍ന്ന് ഷോറൂമിന്റെ ചില്ലു തല്ലിതകര്‍ക്കുകയായിരുന്നു. ചില്ലുകള്‍ അടര്‍ന്ന് വീണാണ് വിഷ്ണുവിന് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: