ചേര്‍ത്തല: മംഗള്യാന് ദൗത്യസംഘത്തില്‍ ചേര്‍ത്തല സ്വദേശിയും. ചേര്‍ത്തല നഗരസഭ 10-ാം വാര്‍ഡ് പുത്തന്മഠത്തില് ശാസ്ത പ്രസാദാ (58)ണ് ചേര്‍ത്തലക്ക് അഭിമാനമായത്. ബംഗളൂരുവില്‍ ഐഎസ്ആര്‍ഒ പ്രൊജക്ട് എന്‍ജിനീയറായ ശാസ്തപ്രസാദ് കുടുംബസമേതം ബംഗളൂരുവിലാണ് താമസം. ചേര്‍ത്തല കോടതി ജീവനക്കാരനായിരുന്ന രാമകൃഷ്ണ മേനോന്റെയും അദ്ധ്യാപികയായിരുന്ന അംബുജാക്ഷി അമ്മയുടെയും എട്ട് മക്കളില്‍ മൂന്നാമത്തെയാളായ ശാസ്താപ്രസാദിന്റെ സ്ക്കൂള് വിദ്യാഭ്യാസം ചേര്‍ത്തല എസ്എന്‍എം ഗവ. ബോയ്സ് ഹൈസ്ക്കൂളിലും പ്രീ ഡിഗ്രി പഠനം സെന്റ് മൈക്കിള്‍സ് കോളേജിലുമായിരുന്നു. കോഴിക്കോട് എന്‍ജിനീയറിങ് കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി അധികം വൈകാതെ തന്നെ ജോലി ലഭിച്ചു. പഠനത്തില്‍ എന്നും ഒന്നാമനായിരുന്നുവെന്ന് ഇപ്പോള്‍ കുടുംബ വീട്ടില്‍ താമസിക്കുന്ന സഹോദരി വല്‍സലാ മേനോന് പറഞ്ഞു. വിശേഷ ദിവസങ്ങളില്‍ പതിവായി കുടുംബവീട്ടില്‍ എത്തുന്ന ശാസ്തപ്രസാദിന് മംഗള്‍യാന്റെ തിരക്കുമൂലം ഇത്തവണ ഓണത്തിന് എത്താന്‍ കഴിഞ്ഞിരുന്നില്ല. ഭാര്യ: വിമല, മകന്: ഡോ. വിഷ്ണു പ്രസാദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: