പുന്നപ്ര: ഖദറും വിപ്ലാവദര്ശങ്ങളും കാലഹരണപ്പെടുന്ന കാഴ്ചയാണ് ഇന്നുള്ളതെന്ന് കവി ചെമ്മനം ചാക്കോ. കുരുക്ഷേത്ര ബുക്സിന്റെയും അറവുകാട് ക്ഷേത്രയോഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പണ്ട് ഖദര്‍ വിശുദ്ധ വസ്ത്രമായിരുന്നുവെങ്കില് ഇന്ന് അഴിമതിക്കാര്‍ ഖദറിനെ മലിനപ്പെടുത്തിക്കഴിഞ്ഞു. വിപ്ലവാചാര്യര്മാര് തന്നെ തമ്മില്‍ത്തല്ലി ആശയങ്ങളുടെ മാര്‍ക്കറ്റ് നഷ്ടപ്പെടുത്തിയ കാഴ്ചയാണിന്നുള്ളത്. ഇതിന് പരിഹാരം അറവു നേടുകയെന്നതാണ്.
ഒരു പുസ്തകത്തെ തൊടുമ്പോള്‍ എഴുത്തുകാരന്റെ ആത്മാവിനെയാണ് സ്പര്‍ശിക്കുന്നത്. പുസ്തക വായനയ്ക്ക് യുവതലമുറയെ പ്രോത്സാഹിപ്പിക്കണം. ഇന്ന് തരംഗങ്ങളാണ് യുവാക്കളെ സ്വാധീനിക്കുന്നത്. അടച്ചിട്ട മുറിയില്‍ മൊബൈലുകളില്‍ നിന്നും കംപ്യൂട്ടറുകളില്‍ നിന്നും വരുന്ന തരംഗങ്ങള്‍ വഴിതെറ്റിയ തലമുറകളെയാണ് സൃഷ്ടിക്കുന്നത്. ഇവിടെ നടക്കുന്ന പുസ്തകോത്സവം വരും നാളുകളില്‍ അറവുകാടിനെ അറിവു നാടായി മാറ്റട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
മുമ്പ് പുസ്തകമേളകളായിരുന്നെങ്കില് ഇന്ന് പുസ്തകോത്സവങ്ങളാക്കി മാറ്റാന്‍ കഴിഞ്ഞത് കുരുക്ഷേത്രയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നേട്ടമാണെന്ന് കുരുക്ഷേത്ര ഡയറക്ടര്‍ എം. ഗണേഷ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. 25 പ്രസാധകരുമായി തുടങ്ങിയ പുസ്തകോത്സവം ഇന്ന് 350 പ്രസാധകരില്‍ എത്തിയതായും അദ്ദേഹം പറഞ്ഞു.
ക്ഷേത്രയോഗം പ്രസിഡന്റ് എ. സുനന്ദപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. സുലേഖ, കെ.ആര്. സുബ്രഹ്മണ്യ ന്, എസ്. പ്രഭുകുമാര്‍, ഡോ. ഗോവിന്ദന് പോറ്റി, ദേവദത്ത് ജി.പുറക്കാട്, ഫാ. കുഞ്ഞുമോന് ജോബ് വഞ്ചിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.ടി. സുമിത്രന് സ്വാഗതവും ബിനീഷ് ബോയ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: