കാസര്‍കോട്: സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നവരും പണമടക്കാന്‍ കഴിവുള്ളവരുമാണ് വൈദ്യുതി മോഷ്ടിക്കുന്നതെന്ന് ഋഷിരാജ്സിംഗ്. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എസിയുള്ള വീടുകള്‍, വ്യവസായശാലകള്‍, സിനിമാ തീയേറ്ററുകള്‍ എന്നിവിടങ്ങളിലാണ് ഇതുവരെ നടന്ന പരിശോധനയില്‍ ക്രമക്കേട് പിടികൂടിയത്.
ആവശ്യത്തിന് വേണ്ടിയല്ല, അനാവശ്യത്തിനാണ് മോഷണം. വൈദ്യുതി മോഷണം വകുപ്പിനെ അറിയിക്കുന്നവര്‍ക്ക് അവാര്‍ഡ് ഉണ്ടെങ്കിലും പലര്‍ക്കും അറിയില്ലെന്നും ഋഷിരാജ്സിംഗ് പറഞ്ഞു. 9446008006 എന്ന നമ്പറില്‍ ഋഷിരാജ് സിംഗിനെ നേരിട്ടോ [email protected] എന്ന മെയില്‍ വഴിയോ വാട്സ് ആപ്പിലൂടെയോ വിവരങ്ങള്‍ കൈമാറാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: