കാസര്‍കോട്: വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസറായി എഡിജിപി ഋഷിരാജ്സിംഗ് ചുമതലയേറ്റതിന് ശേഷം നടത്തിയ പത്ത് ദിവസത്തെ പരിശോധനയില്‍ പിടികൂടിയത് ഒന്നരക്കോടി രൂപയുടെ അനധികൃത വൈദ്യുതി ഉപയോഗം.
സംസ്ഥാനത്തൊട്ടാകെ 1764 പരിശോധനകള്‍ വിജിലന്‍സ് വിഭാഗം നടത്തി. ഇതില്‍ 35 മോഷണവും 135 അനധികൃത കണക്ഷനും കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ആകെ പിഴ ചുമത്തിയത് 38 കോടിയാണ്. ലഭിച്ചത് 16 കോടിയും. 386 മോഷണങ്ങളും 3392 മറ്റ് ക്രമക്കേടുകളുമാണ് കഴിഞ്ഞ വര്‍ഷം കണ്ടെത്തിയത്. ഇത് വളരെ കുറവാണെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു.
കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ കൂടുതല്‍ തുക സര്‍ക്കാരിലേക്ക് കണ്ടെത്താനാകും. എല്ലാ ജില്ലകളിലും നേരിട്ട് പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: