ആലപ്പുഴ: കൃഷിയിറക്കുന്നതിനായി ഇരുപത്തിരണ്ടു വര്‍ഷത്തിനുശേഷം ചിത്തിര കായലിലെ വെള്ളം വറ്റിച്ചുതുടങ്ങി. മോട്ടോറുകളുടെ സ്വിച്ചോണ്‍ കര്‍മ്മം ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ നിര്‍വഹിച്ചു. കുട്ടനാട് പാക്കേജിന്റെ ഭാഗമായി ചിത്തിരകായലിലെ ബണ്ടുകള്‍ ബലപ്പെടുത്തുന്നതിനു നടത്തിയ പ്രവൃത്തികളും മോട്ടോര്‍ തറകളുടെ നിര്‍മാണവും കളക്ടര്‍ പരിശോധിച്ചു. അഞ്ചു മോട്ടോറുകള്‍ ഉപയോഗിച്ചാണ് വെള്ളം വറ്റിക്കുന്നത്. വെള്ളം വറ്റിക്കല്‍ വേഗത്തിലാക്കാന്‍ ജലവിഭവവകുപ്പിന്റെ ഡ്രഡ്ജര്‍ ഉപയോഗിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. സബ് കളക്ടര്‍ ഡി. ബാലമുരളി, പാടശേഖരസമിതി പ്രസിഡന്റ് വി. മോഹന്‍ദാസ്, സെക്രട്ടറി ജോസ് ജോണ്‍, ബ്ലോക്ക് പഞ്ചായത്തംഗവും റാണി കായല്‍ പാടശേഖരസമിതി പ്രസിഡന്റുമായ എ.ഡി. കുഞ്ഞച്ചന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: