ആലപ്പുഴ: മുല്ലയ്ക്കല് ശ്രീ രാജരാജേശ്വരി ക്ഷേത്രത്തില്‍ ഉത്സവം 24ന് ആരംഭിച്ച് ആറാട്ടോടെ ഒക്ടോബര്‍ മൂന്നിനു സമാപിക്കും. സ്തംബര്‍ 24ന് രാവിലെ 11.30നും 11.55നും മദ്ധ്യേ തന്ത്രി പുതുമന ശ്രീധരന് നമ്പൂതിരി കൊടിയേറ്റ് നിര്‍വഹിക്കും. വൈകിട്ട് നാലിന് പള്ളിപ്പാട് കേശവദേവിന്റെ പാഠകം. രാത്രി ഏഴിനു സംഗീതാര്‍ച്ചന. ഒന്പതിനു വിളക്ക്.
25ന് രാവിലെ ഒന്പതിനു ശ്രീബലി, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, രാത്രി ഏഴിന് വിളക്ക്, 26ന് രാവിലെ 11ന് ഉത്സവബലി, 12.30ന് ഉത്സവബലി ദര്‍ശനം, ഏഴിന് ബ്രാഹ്മണ സമൂഹത്തിന്റെ ഭജന, 27ന് രാത്രി ഏഴിന് നൃത്തപരിപാടി. 28ന് രാവിലെ 11ന് ഉത്സവബലി, 12.30ന് ഉത്സവബലി ദര്‍ശനം, മൂന്നിന് പ്രഭാഷണം, ഏഴിന് ഡോ.കെ.പി. ഹെഗ്ഡേയുടെ സംസ്കൃത കഥാപ്രസംഗം. 29ന് രാത്രി ഏഴിനു കഥകളി- നളചരിതം നാലാം ദിവസം.
30ന് രാത്രി 7.30ന് ഓട്ടന്തുള്ളല്, ഒക്ടോബര്‍ ഒന്നിന് രാവിലെ 11ന് ഉത്സവബലി, 12.30ന് ഉത്സവബലി ദര്‍ശനം, രാത്രി ഏഴിന് സേവ എഴുന്നള്ളിപ്പ്. രണ്ടിന് രാവിലെ ഒന്‍പതിന് ശ്രീബലിക്കു ചമയങ്ങളണിഞ്ഞ ഗജവീരന്മാര് പങ്കെടുക്കും. 11.30ന് പ്രഭാഷണം, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, രാത്രി 11ന് പള്ളിവേട്ട. മൂന്നിനു രാവിലെ 9.30ന് ഭക്തിഗാനസുധ, 9.50ന് പൂജയെടുപ്പ്, വിദ്യാരംഭം, വൈകിട്ട് നാലിന് പഴവീട് ക്ഷേത്രത്തിലേക്ക് ആറാട്ട് പുറപ്പാട്, രാത്രി എട്ടിന് തുടങ്ങുന്ന ആറാട്ട് തിരിച്ചെഴുന്നള്ളത്തിന് പിച്ചു അയ്യര്‍, മുല്ലയ്ക്കല് ജങ്ഷനുകളില്‍ സ്വീകരണം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: