ന്യൂദല്‍ഹി: മാനഭംഗത്തിനിരയായ ഛത്തീസ്ഗഡില്‍ നിന്നുളള അഭിഭാഷക സുപ്രീംകോടതിയില്‍ വിഷം കഴിച്ച് ജീവനൊടുക്കന്‍ ശ്രമിച്ചു.
ചീഫ് ജസ്റ്റീസ് ആര്.എം.ലോധയും മറ്റു രണ്ട് ജഡ്ജിമാരും കോടതിക്കുള്ളില്‍ കേസ് തുടങ്ങുമ്പോഴായിരുന്നു സംഭവം. ഉടന്‍ തന്നെ പോലീസ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം ഛത്തീസ്ഗഡില്‍ വച്ച് ബന്ധുക്കളാല്‍ താന്‍ കൂട്ടമാനഭംഗത്തിന് ഇരയായെന്നും കേസില്‍ തനിക്ക് നീതി ലഭിച്ചില്ലെന്നും ആരോപിച്ചാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചത്.
കൂട്ടമാനഭംഗ കേസില്‍ പൊലീസ് കേസെടുത്തെങ്കിലും തുടരന്വേഷണമോ മറ്റ് നടപടികളോ ഉണ്ടായിട്ടില്ലെന്നും യുവതി ആരോപിച്ചു.
ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് യുവതിക്കെതിരെ കോടതി സ്വമേധയാ കേസെടുത്തു. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: