എ.കെ.ഗോപാലന് എന്ന എകെജിയാണ് ആദ്യത്തെ പ്രതിപക്ഷനേതാവ് എന്ന് കേരളത്തിലുള്ളവര്‍ വിശേഷിപ്പിക്കുന്നുണ്ട്. ശ്യാമപ്രസാദ് മുഖര്‍ജിയാണ് ആദ്യ പ്രതിപക്ഷനേതാവ് എന്നു രേഖപ്പെടുത്തുന്നവരുമുണ്ട്. ഇതു രണ്ടും ശരിയല്ലെന്നതാണ് ചരിത്രം. 1951ലെ പൊതുതെരഞ്ഞെടുപ്പില്‍ ആകെയുള്ള 489 സീറ്റില്‍ 364ഉം നേടി കോണ്‍ഗ്രസ് ഭരണകക്ഷിയായപ്പോള്‍ 16 സീറ്റ് നേടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു രണ്ടാമത്. 12 സീറ്റുമായി സോഷ്യലിസ്റ്റുകള്‍ മൂന്നാം കക്ഷിയുമായി . ആകെ സീറ്റിന്റെ 10 ശതമാനം സീറ്റെങ്കിലും നേടുന്ന പാര്‍ട്ടിയുടെ പ്രതിനിധിയായാല്‍ മാത്രമേ പ്രതിപക്ഷ പദവി കിട്ടൂ. പ്രതിപക്ഷത്ത് ഏറ്റവും കൂടുതല്‍ സീറ്റുണ്ടായിരുന്ന ഒറ്റകക്ഷി സിപിഐയുടെ നേതാവ് എ.കെ.ഗോപാലനു പക്ഷേ പ്രതിപക്ഷനേതാവ് സ്ഥാനം കിട്ടിയില്ല. ജനസംഘം നേതാവായിരുന്ന ശ്യമപ്രസാദ് മുഖര്‍ജി പ്രതിപക്ഷത്തെ 32 അംഗങ്ങളെ കൂട്ടിച്ചേര്‍ത്ത് നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ചെങ്കിലും സ്പീക്കര്‍ പ്രതിപക്ഷനേതാവ് സ്ഥാനം മുഖര്‍ജിക്ക് പൂര്‍ണമായി നല്‍കിയില്ല. എന്നാല്‍ പ്രതിപക്ഷനേതാവ് എന്നനിലയിലുള്ള എല്ലാ പരിഗണനയും കിട്ടിയത് മുഖര്‍ജിക്കായിരുന്നു.
1969ല്‍ കോണ്‍ഗ്രസിലെ പിളര്‍പ്പിനെതുടര്‍ന്ന് സംഘടനാ കോണ്‍ഗ്രസ്സുകാരനായ ഡോ. റാം സുഭഗ് സിംഗിന് പ്രതിപക്ഷ നേതാവ് സ്ഥാനം നല്‍കിയിരുന്നു. യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷനേതാവ് സ്ഥാനവും കാബിനറ്റ് പദവിയും മറ്റ് ആനുകൂല്യങ്ങളും നിശ്ചയിച്ചത് 1977ലെ ജനത ഭരണകാലത്താണ്. അതിന്‍പ്രകാരം ആദ്യ പ്രതിപക്ഷ നേതാവായത് 6-ാം ലോക്സഭയില്‍ വൈ.ബി. ചവാന്. മൊറാര്‍ജി ദേശായായിരുന്നു പ്രധാനമന്ത്രി. ചവാനുപകരം മലയാളിയായ സിഎം സ്റ്റീഫനെ പ്രതിപക്ഷനേതാവാക്കി. 4 മാസം തികയുംമുന്പ് മാറ്റി ചവാന് വീണ്ടും പ്രതിപക്ഷനേതാവായി. ഒരുവര്‍ഷം മൂന്നുപ്രതിപക്ഷ നേതാക്കന്മാരെ കാണാന്‍ 1979ന് സാധിച്ചു. ഏഴു എട്ട് ലോക്സഭയില്‍ കോണ്‍ഗ്രസിന് മൃഗീയഭൂരിപക്ഷം ലഭിക്കുകയും പ്രതിപക്ഷ നേതാവാകാന്‍ ആവശ്യമായ സീറ്റുകള്‍ ഒരുപാര്‍ട്ടിയും കിട്ടാതിരുന്നതിനാലും പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നില്ല.
9-ാം ലോക്സഭയില്‍ വി.പി. സിംഗ് പ്രധാനമന്ത്രിയായപ്പോള്‍ രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവായി (1989-90) വി.പിസിംഗിനുപകരം ചന്ദ്രശേഖഖര് പ്രധാനമന്ത്രിപദത്തിലെത്തിയപ്പോള്‍ ലാല്‍ കൃഷ്ണ അദ്വാനി (90-) പ്രതിപക്ഷനേതാവായി. പ്രതിപക്ഷനേതാവ് പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായ ആദ്യ രണ്ടുവര്‍ഷം അദ്വാനിയായിരുന്നു പ്രതിപക്ഷനേതാവ് (91-93). തുടര്‍ന്ന് വാജ്പേയി (97-96) പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുത്തു. വാജ്പേയിയുടെ 13 ദിവസത്തെ ഭരണത്തില്‍ റാവു പ്രതിപക്ഷനേതാവായി. തുടര്‍ന്ന് ദേവഗൗഡയും എ.കെ. ഗുജറാളും ഭരിച്ചപ്പോഴും വാജ്പേയി തന്നെ (96-97) പ്രതിപക്ഷത്തെ നയിച്ചു. വീണ്ടും വാജ്പേയി അധികാരത്തിലെത്തിയപ്പോള്‍ ആദ്യം ശരത് പവാറും (98-99) പിന്നീട് സോണിയാഗാന്ധിയും (99-2004) പ്രതിപക്ഷ നേതാക്കളായി മന്‍മോഹന്‍സിംഗിന്റെ പ്രതിപക്ഷനേതാവ് അദ്വാനിയും (2004-08) തുടര്‍ന്ന് സുഷമസ്വരാജുമായി.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: