ചെറുതോണി : കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ വെണ്മണിയില് പഞ്ചായത്ത് 4.7ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുന്നില്ല. വെമണിയിലെയും പരിസര സ്ഥലങ്ങളിലെയും, അവികിസിത മേഖലകളായ മനയത്തടം കൈതപ്പാറ, മക്കുവളളി, മൈലപ്പുഴ ഉള്‍പ്പെ’ സ്ഥലങ്ങളിലെ നൂറ്കണക്കിന് ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനപ്പെടുമായിരുന്നു ഈ മൃഗാശുപത്രി . മൃഗചികില്‍സയ്ക്കും, പ്രകിരോധ കുത്തിവയ്പ്പിനും, കൃത്രിമബീജധാനത്തിനും ഇപ്പോള്‍ ആശ്രയിക്കുത് 12 കിലോമിറ്റര്ദൂരെയുളള വണ്ണപ്പുറം, കഞ്ഞിക്കുഴി മൃഗാശുപത്രികളെയാണ്. മൃഗങ്ങള്‍ക്ക് യഥാസമയത്ത് ചികില്‍സ ലഭിക്കുതന് കടുത്ത സാമ്പത്തിക ചിലമാണിപ്പോള്. ദുരെ സ്ഥലലത്തു നിന്നും മൃഗഡോക്ടര്മാരെത്തണമെങ്കില് കൈമടക്കും നല്‍കണം. നിര്‍മ്മാണം പൂര്‍ത്തിയായിട്ടും ഇത് തുറന്ന് പ്രവര്‍ത്തിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് ആര്‍ക്കുമറിയില്ല. എത്രയും വേഗം ഉപകേന്ദ്രം തുറു പ്രവര്‍ത്തിക്കാനുളള സാഹചര്യം ഉണ്ടാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: