മോണ്‍റോവിയ: എബോള രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയ പലരും നാട്ടിലെത്തിയിട്ടും ആദ്യ ഫ്രഞ്ച് എബോള രോഗി ഇപ്പോഴും വിമാനം കാത്ത് ലൈബീരിയയില്‍ തന്നെ.
എബോള വൈറസിനെ പ്രതിരോധിക്കാന്‍ ഐക്യരാഷ്ട്രസഭ നിയോഗിച്ച പ്രത്യേക സംഘത്തിലെ വനിതാ ഡോക്ടറാണ് രോഗി. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ പടര്‍ന്ന് പിടിക്കുന്ന എബോള തുടച്ചു നീക്കാന്‍ അക്ഷീണം പ്രകയത്നിച്ച വ്യക്തിക്കാണ് ഈ ദുരവസ്ഥ.
രോഗ ലക്ഷണങ്ങള്‍ കണ്ട് 40മണിക്കൂര്‍ പിന്നിട്ടിട്ടും ഫ്രാന്‍സിലേക്ക് മടങ്ങി പോകാന്‍ പ്രത്യേകം സജ്ജമാക്കിയ വിമാനവും കാത്തിക്കുകയാണ് ഡോക്ടര്‍. ഇവരെ പാരീസിലെ സൈനികാശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയയാക്കുമെന്ന് ഫ്രഞ്ച് സൈനിക ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
എബോള ബാധിച്ച് ഏതാണ്ട് 2500 പേരാണ് ഇതുവരെ മരണപ്പെട്ടത്. എബോള രോഗത്തെ പ്രതിരോധിക്കാന്‍ ഇതുവരെ മരുന്നൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ രോഗികള്‍ക്ക് മരുന്നുകള്‍ നല്കി വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: