ന്യൂദല്‍ഹി: ഭാരതവും ചൈനയും ലോകത്ത് വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികളാണെന്ന് ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിങ് പറഞ്ഞു. ഇരുരാജ്യങ്ങളും പരസ്പര സഹകരണം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി ഭവനിലൊരുക്കിയ സ്വീകരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു സി ജിന്‍ പിങ്.
ചൈനീസ് പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദല്‍ഹിയില്‍ ഔപചാരികമായി ചര്‍ച്ചകള്‍ നടത്തും. ദല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലാണ് ചര്‍ച്ച നടക്കുക. അതിവേഗ റെയില്‍പാത, ബുള്ളറ്റ് ട്രെയിന്‍, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ നിരവധി പദ്ധതികളില്‍ ചൈനീസ് പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കരാര്‍ ഒപ്പ് വെയ്ക്കും. അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളത്തിന്റെ നിരന്തരമായ കടന്ന് കയറ്റം ചര്‍ച്ചയില്‍ ഭാരതം ഉന്നയിച്ചേക്കും.
മൂന്നുദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ബുധനാഴ്ച അഹ്മദാബാദിലത്തെിയ സി ജന്പിങ് രാത്രിയോടെയാണ് ദല്‍ഹിയിലത്തെിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: