ഹൈദരാബാദ്: ചെലവേറിയ, ഇറക്കുമതിചെയ്ത പ്രകൃതി വാതകത്തിനു പകരം രാജ്യത്തുല്‍പ്പാദിപ്പിക്കുന്ന എല്‍എന്‍ജി ഉപയോഗിച്ച് ഊര്‍ജ്ജോല്‍പ്പാദനം നടത്തുകയെന്ന പ്രധാനമന്ത്രി മോദിയുടെ ആശയത്തിന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പിന്തുണ. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ അഭ്യര്‍ത്ഥിച്ച് നായിഡു മോദിക്ക് കത്തെഴുതി.ഭാരതത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന എല്‍എന്‍ജിയുടെ, കേന്ദ്രം നിശ്ചയിക്കുന്ന വിലയ്ക്കും വ്യവസ്ഥയ്ക്കും അനുസരിച്ചുള്ള പൊതുവിതരണ സംവിധാനം രാജ്യത്തെ ഊര്‍ജ്ജോല്‍പ്പാദനത്തിനു ചെലവുകുറയ്ക്കാന്‍ സഹായിക്കുമെന്നും കുറഞ്ഞ ചെലവില്‍ ഉപഭോക്താക്കള്‍ക്ക് ഊര്‍ജ്ജം നല്‍കാമെന്നുമാണ് പ്രധാനമന്ത്രി മോദി അവതരിപ്പിച്ച പദ്ധതി. കേന്ദ്രത്തിന്റെ ഈ പദ്ധതി എത്രയും വേഗം നിലവില്‍ വരുത്താനാണ് നായിഡു ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: